Advertisement

റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ച; വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി

March 3, 2022
2 minutes Read
russia ukraine second meeting
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ചയിൽ വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും രക്ഷപ്പെടുന്നതിനായി സുരക്ഷിത പാതയൊരുക്കും. ഇതോടെ, യുക്രൈനിൽ ഇനിയും കുടുങ്ങിക്കിടങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തിരിച്ചുവരവ് ദ്രുതഗതിയിലാവുമെന്നാണ് കരുതപ്പെടുന്നത്. (russia ukraine second meeting)

ഇനിയും ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് പുറത്തെത്തിക്കാനുള്ളത്. ഇവരെയൊക്കെ വരും ദിവസങ്ങളിൽ എത്തിക്കാനായേക്കും.

അതേസമയം, റഷ്യ-യുക്രൈൻ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. വെടിനിർത്തലുൾപ്പെടെയുള്ള ആവശ്യങ്ങളിൽ തീരുമാനമായില്ല. രണ്ടാംവട്ട ചർച്ചയിൽ നിർണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈൻ പ്രതിനിധി പറയഞ്ഞു. ഇനി ചർച്ചകൾക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
ബെലാറസ് -പോളണ്ട് അതിർത്തിയിലാണ് രണ്ടാംവട്ട ചർച്ച നടന്നത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ റഷ്യൻ സംഘം തയാറാകാതിരുന്നതോടെ ഇന്നത്തെ ചർച്ച പരാജയപ്പെടുകയായിരുന്നു.

Read Also : ‘നമുക്ക് നേരിട്ട് സംസാരിക്കാം’; പുടിനോട് സെലൻസ്കി

ഖാർകീവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ പുറത്തെത്തിക്കാൻ നിർണായക ഇടപെടലുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരുന്നു. 10 പേരുള്ള സംഘങ്ങളായി തിരിയണമെന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഓരോ സംഘത്തിലും കോർഡിനേറ്റർ ഉണ്ടാവണം. വിദ്യാർത്ഥികൾ നിൽക്കുന്ന ലൊക്കേഷൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ അറിയിക്കണം. ഇന്ത്യൻ വിദ്യാർത്ഥിയാണ്, പോരാളിയല്ല, സഹായിക്കണം എന്നീ റഷ്യൻ വാക്കുകൾ പഠിക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിൽ പറയുന്നു. റഷ്യൻ അതിർത്തിയിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച് അവിടെനിന്ന് രക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഓപ്പറേഷൻ ഗംഗ വഴിയുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

ലഭിക്കുന്ന വിവരങ്ങൾ ഒപ്പമുള്ളവരുമായി പങ്കുവെക്കണം. പരിഭ്രാന്തരാവരുത്. ഓരോ 8 മണിക്കൂറിലും പ്രതിരോധ മന്ത്രാലയത്തിൻ്റെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. കോർഡിനേറ്ററോ സഹായിയോ ആവണം വിളിക്കേണ്ടത് എന്നും വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, യുക്രൈനിലെ സുമി നഗരത്തിൽ റഷ്യ കനത്ത ഷെല്ലാക്രമണം നടത്തുകയാണ്. സുമിയിൽ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ബെയിസ്‌മെന്റിന് സമീപം ഫാക്ടറിയിലാണ് ഷെല്ലാക്രമണമുണ്ടായതെന്ന് മലയാളി വിദ്യാർത്ഥി അഞ്ജു പറഞ്ഞു. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടുത്തണം. എത്രയെന്ന് വച്ച് സഹിക്കും, വൈദ്യുതിയും വെള്ളവും പോലുമില്ലാത്ത അവസ്ഥയാണെന്നും സുമിയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾ പറയുന്നു. ഷെല്ലാക്രമണം രൂക്ഷമായതോടെയാണ് ബെയിസ്‌മെന്റിലേക്ക് മാറിയത്. എത്രയും പെട്ടെന്ന് രക്ഷാപ്രവർത്തനം ആരംഭിക്കണമെന്നും മാത്രമേ പറയാനുള്ളു. എട്ടു ദിവസമായി ഇങ്ങനെ കഴിയുകയാണ്. എംബസിയോ ഗവൺമെന്റോ എന്തെങ്കിലും ചെയ്തില്ലെങ്കിൽ എത്ര പേർ ഇനിയുണ്ടാകുമെന്നറിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

Story Highlights: russia ukraine second meeting update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement