Advertisement

മീം പരിചയം; ഒബാമയെ മെഡലണിയിക്കുന്ന ഒബാമ

March 3, 2022
Google News 1 minute Read

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ബറാക്ക് ഒബാമ തന്നെത്തന്നെ മെഡലണിയിക്കുന്ന മീം പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. സ്വയം അഭിനന്ദിക്കുന്നു എന്നതാണ് മീമിൻ്റെ ആശയം. പലപ്പോഴും പല തരത്തിൽ കാണുന്ന ഈ മീം സമൂഹമാധ്യമങ്ങളിൽ ഏറെ പോപ്പുലറായ മീമുകളിൽ ഒന്നാണ്.

2016ൽ സംഭവിച്ചത്

2016 നവംബർ 22ന് അന്നത്തെ യുഎസ് പ്രസിഡൻ്റായിരുന്ന ബറാക്ക് ഒബാമ 21 പേർക്ക് പ്രസിഡൻഷ്യൽ മെഡലുകൾ വിതരണം ചെയ്തു. മുൻ ബാസ്കറ്റ് ബോൾ താരം മൈക്കൽ ജോർഡൻ, ടോക് ഷോ അവതാരക എല്ലൻ ഡിജെനെറസ് തുടങ്ങിയവരൊക്കെ ഈ 21 പേരിൽ ഉൾപ്പെട്ടിരുന്നു. ചടങ്ങിൻ്റെ നിരവധി ചിത്രങ്ങൾ അന്ന് പുറത്തുവന്നു. ഇക്കൂട്ടത്തിൽ സംഗീതജ്ഞൻ ബ്രൂസ് സ്പ്രിങ്സ്റ്റീനെ മെഡലണിയിക്കുന്ന ഒബാമയുടെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രമാണ് പിന്നീട് ഒബാമ തന്നെ സ്വയം മെഡലണിയിക്കുന്ന ചിത്രമായത്.

Bruce Springsteen Receives Presidential Medal of Freedom: 'There Is a Place  for Everyone in Bruce Springsteen's America'

2017ലെ തുടക്കം

2017 ജനുവരി 11ന് ആക്ഷേപഹാസ്യ വെബ്സൈറ്റ് ആയ ദി ബാർബ്ഡ് വയർ ഈ ചിത്രത്തിൻ്റെ ഒരു എഡിറ്റഡ് വേർഷൻ പോസ്റ്റ് ചെയ്യുന്നു. ഈ ചിത്രത്തിൽ ബ്രൂസ് സ്പ്രിങ്സ്റ്റീനു പകരം ഒബാമ തന്നെയാണ്. എക്കാലത്തെയും മികച്ച പ്രസിഡൻ്റ് എന്ന ബഹുമതിയ്ക്കുള്ള മെഡൽ ഒബാമ സ്വയം അണിയിക്കുന്നു എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.

റെഡിറ്റിൽ വൈറൽ

ജനുവരി 12ന് ഒരാൾ ഈ ചിത്രം റെഡിറ്റിൽ പങ്കുവെക്കുന്നു. ഇവിടെ നിന്നാണ് മീം വൈറലാവുന്നത്. പിന്നീട് പലതരത്തിൽ ഈ ചിത്രം മീം ആയി ഉപയോഗിക്കപ്പെട്ടു. 2018 ഡിസംബർ 17ന് റെഡിറ്റിൽ പങ്കുവച്ച ഒരു ട്രോൾ 6 മാസത്തിനുള്ളിൽ നേടിയത് 42,300 അപ്‌വോട്ടുകളാണ്. അടുത്ത വർഷം ജൂൺ 21നു പങ്കുവച്ച മറ്റൊരു ട്രോൾ വെറും രണ്ട് ആഴ്ചക്കുള്ളിൽ 65,600 അപ്‌വോട്ടുകൾ നേടി.

When Netflix puts its own productions in the popular section PewDiePie Facial expression Photo caption Forehead Human

Story Highlights: obama medals himself viral meme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here