Advertisement

അടുത്ത വർഷം മുതൽ വനിതാ പിഎസ്എൽ; പ്രഖ്യാപനവുമായി പാക് ക്രിക്കറ്റ് ബോർഡ്

March 3, 2022
Google News 1 minute Read

അടുത്ത വർഷം മുതൽ വനിതാ പിഎസ്എൽ നടത്താൻ തീരുമാനിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. തീരുമാനത്തിന് പിസിബി ചെയർമാൻ റമീസ് രാജ അനുവാദം നൽകി. ഇക്കൊല്ലം മുതൽ വനിതാ പിഎസ്എൽ നടത്താനാണ് പിസിബി തീരുമാനിച്ചിരുന്നത്. എന്നാൽ, ചില പ്രതിസന്ധികൾ വന്നതോടെ ടൂർണമെൻ്റ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

പിസിബി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വനിതാ പിഎസ്എൽ നടത്തുമെന്ന് റമീസ് രാജ അറിയിച്ചിരുന്നു. 2015ലാണ് പാകിസ്താൻ സൂപ്പർ ലീഗ് ആരംഭിച്ചത്. അതിനും 7 വർഷം മുൻപ് ആരംഭിച്ച ഐപിഎൽ ഇതുവരെ വനിതകൾക്കായുള്ള ലീഗ് നടത്തിയിട്ടില്ല.

അതേസമയം, ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Story Highlights: PCB Women PSL next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here