പുടിനെതിരായ ഉപരോധം: റഷ്യയിലെ ഒരു പൂച്ചകളെയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഫിഫെ

യുക്രൈനിനെതിരായ ആക്രമണത്തെത്തുടര്‍ന്ന് സാമ്പത്തിക, സാമൂഹിക, കായികം മേഖലകളില്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് പിന്നാലെ റഷ്യന്‍ പൂച്ചകള്‍ക്കായി പുതിയ തരം നിരോധനം ഏര്‍പ്പെടുത്തി. ഫിഫെ എന്ന ക്യാറ്റ് ബ്രീഡര്‍മാരുടെ അന്താരാഷ്ട്ര അസോസിയേഷനും ഇന്റര്‍നാഷണല്‍ ക്യാറ്റ് ഫാന്‍സിയര്‍ സൊസൈറ്റിയുമാണ് ഉപരോധത്തിന് പിന്നില്‍. റഷ്യന്‍ പൂച്ചകളെ ഇറക്കുമതി ചെയ്യുകയോ അതിനെ ഷോകളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യില്ലെന്നാണ് തീരുമാനം.
റഷ്യന്‍ ആക്രമണത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിഫെ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. ആയിരക്കണക്കിന് യുക്രൈന്‍ പൗരന്മാര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. ഈ ക്രൂരത കണക്കിലെടുത്ത് മാര്‍ച്ച് 1 മുതല്‍ റഷ്യന്‍ ഇനത്തില്‍പ്പെട്ട ഒരു പൂച്ചയെയും ഇറക്കുമതി ചെയ്യില്ലെന്ന് സംഘടന തീരുമാനിച്ചു. ഇതോടൊപ്പം റഷ്യയില്‍ താമസിക്കുന്ന ഒരാളുടെ പൂച്ചയെ പോലും ഫിഫയുടെ ഷോയില്‍ അനുവദിക്കില്ല.
ഈ നിരോധനം മെയ് 31 വരെ തുടരുമെന്നും ആവശ്യമെങ്കില്‍ ഇനിയും നീട്ടുമെന്നും സംഘടന അറിയിച്ചു. ആക്രമണം ബാധിച്ച യുക്രൈനിലെ പൂച്ചകളെ വളര്‍ത്തുന്നവര്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ബജറ്റിന്റെ ഒരു ഭാഗം ചെലവഴിക്കുമെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
റഷ്യന്‍ ഇനത്തിലെ പൂച്ചകള്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ പൂച്ചകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. അന്താരാഷ്ട്ര വിപണിയില്‍ സൈബീരിയന്‍ പൂച്ചകളുടെ വില ഏകദേശം 1,000 ഡോളര്‍ (ഏകദേശം 76,000 രൂപ) മുതല്‍ 2,000 ഡോളര്‍ (ഏകദേശം 1.52 ലക്ഷം രൂപ) വരെയാണ്. അതേസമയം, റഷ്യന്‍ ബ്ലൂ, പീറ്റര്‍ബാള്‍ഡ് പൂച്ചകളുടെ വില 3,000 ഡോളര്‍ (ഏകദേശം 2.30 ലക്ഷം രൂപ) വരെയാണ്. ഈ പൂച്ചകള്‍ കാണാന്‍ വളരെ ഭംഗിയുള്ളതുമാണ്.
Story Highlights: URussian Cats Banned from International Shows
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here