Advertisement

പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിന് നിന്ന് വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്തു

March 3, 2022
Google News 8 minutes Read

റഷ്യൻ സൈന്യം യുക്രൈനിൽ അധിനിവേശം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ വ്ളാദിമിർ
പുടിന്റെ മെഴുക് പ്രതിമ പാരീസിലെ ഗ്രെവിൻ മ്യൂസിയം നീക്കം ചെയ്തു . ലോകത്തെ വിവിധ മേഖലകളിൽ സംഭാവന നൽകിയ ബഹുമാന്യരായ വ്യക്തികളുടെ ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകളാണ് പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിലുള്ളത്. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമയ്ക്ക് ഇനി മുതൽ മ്യൂസിയത്തിൽ സ്ഥാനമുണ്ടാകില്ല.

“ഗ്രെവിൻ മ്യൂസിയത്തിൽ ഹിറ്റ്ലറെപ്പോലുള്ള ഏകാധിപതികളുടെ പ്രതിമകൾ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. ഇന്ന് പുടിനെയും അവിടെ നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” മ്യൂസിയം ഡയറക്ടർ പറഞ്ഞു”.

2000 -ത്തിൽ നിർമ്മിച്ച പുടിന്റെ പ്രതിമ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെയർഹൗസിലേക്ക് മാറ്റിയിരിക്കയാണ്. മ്യൂസിയത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് നിലവിൽ നടക്കുന്ന സംഭവങ്ങളെ തുടർന്ന് ഒരു പ്രതിമ പിൻവലിക്കുന്നത്. ഇതിനിടെ യുക്രൈനിലെ അധിനിവേശത്തോടുള്ള ഒരു പ്രതിഷേധമായി വാരാന്ത്യത്തിൽ പ്രതിമ സന്ദർശകർ പ്രതിമയെ ആക്രമിക്കുകയുണ്ടായി.
എന്നാൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രതിമയുടെ കേടുപാടുകൾ തീർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മ്യൂസിയം ഡയറക്ടർ പറഞ്ഞു.

Read Also : യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കല്‍: പുടിനുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി

മുൻപ് എല്ലാ ദിവസവും പ്രതിമയുടെ മുടിയും രൂപവും മിനുക്കാൻ ഞങ്ങളുടെ ജീവനക്കാർ തയാറായിരുന്നു. എന്നാൽ ഇനി അവർക്ക് അതിന് കഴിയില്ല. അതുകൊണ്ടാണ് മ്യൂസിയത്തിൽ നിന്ന് വ്‌ളാദിമിർ പുടിന്റെ മെഴുക് രൂപം നീക്കം ചെയ്‌തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Wax statue of Vladimir Putin removed from grevin museum in Paris

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here