Advertisement

യുദ്ധഭൂമിയിൽ നിന്ന് എല്ലാ ഇന്ത്യക്കാരേയും തിരികെയെത്തിക്കും വരെ വിശ്രമമില്ല : അജയ് ഭട്ട്

March 3, 2022
Google News 2 minutes Read
wont rest until rescue complete says ajay bhatt

എല്ലാ ഇന്ത്യക്കാരേയും തിരികെ എത്തിക്കും വരെ വിശ്രമമില്ലെന്ന് കേന്ദ്രമന്ത്രി അജയ് ഭട്ട്. കൂടുതൽ വ്യോമസേനാ വിമാനങ്ങൾ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈൻ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തി. ആദ്യ വിമാനത്തിൽ 200 യാത്രക്കാരും രണ്ടാം വിമാനത്തിൽ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തിൽ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തുന്നത്.

അതിനിടെ, യുക്രൈനിൽ യുദ്ധം എട്ടാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതമറിയിച്ചു. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഖാർക്കീവിൽ നിന്ന് ദൈർഘ്യം കുറഞ്ഞ മാർഗം വഴി ഇന്ത്യക്കാരെ റഷ്യയിലെത്തിക്കാനാണ് തീരുമാനം.

Read Also : യുക്രൈന്‍ രക്ഷാദൗത്യം; 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ നിർണായക ചർച്ചയിലാണ് തീരുമാനം. ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രൈൻ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. റഷ്യൻ അതിർത്തികളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ കടത്തിവിടാത്തത് യുക്രൈനാണെന്നും റഷ്യ ആരോപിച്ചു.

Story Highlights: wont rest until rescue complete says ajay bhatt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here