Advertisement

“എല്ലാം കഴിഞ്ഞല്ലോ” സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ

March 4, 2022
Google News 1 minute Read

സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിർന്ന നേതാവ് ജി സുധാകരൻ.”എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന് ശേഷം സുധാകരന്റെ പ്രതികരണം. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നൽകിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.

സുധാകരൻ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയിൽ ഒഴിവാക്കിയത്. പ്രായം കർശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്. 75 വയസ് എന്ന പ്രായപരിധി കർശനമാക്കിയപ്പോൾ മുതിർന്ന നേതാക്കൾ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു.

Read Also : സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺക്കുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവൻ, കെ ജോ തോമസ്, എം എം മണി, പി പി വാസുദേവൻ, സി പി നാരായണൻ, എം ചന്ദ്രൻ, കെ വി രാമകൃഷ്ണൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അടക്കം പുതിയ നേതൃനിര സംഘടിതമായി വലിയ വിമർശനമാണ് സുധാകരന് എതിരെ ഉയർത്തിയത്. ഇതിലടക്കം വലിയ അതൃപ്തിയിലായിരുന്നു സുധാകരൻ.

Story Highlights: cpm-leader-g-sudhakaran-response-after-cpm-state-conference-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here