യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭയകേന്ദ്രമായി മാറി വിവാഹ വേദി…

യഥാർത്ഥത്തിൽ യുദ്ധഭൂമി ബാക്കിവെക്കുന്നത് നഷ്ടങ്ങൾ മാത്രമാണ്. കൂടെ ഒരു നൂറ് പാഠങ്ങളും. കരളലിയിക്കുന്ന കാഴ്ചകളാണ് എങ്ങും. ചോരയുടെ മണവും വേർപെടലിന്റെ ദുഃഖവും ഒപ്പം ചേർത്തുപിടിക്കലിന്റെ കരങ്ങളും ഈ യുദ്ധഭൂമിയിലെ കാഴ്ചകളായി. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ. നിരവധി ആളുകളാണ് ഇവിടെ നിന്ന് പലായനം ചെയ്യുന്നത്. രക്ഷയ്ക്കായി സഹായം അഭ്യർത്ഥിക്കുന്ന നിരവധി പേരും ഉണ്ട്.
നിരവധി പേരുടെ യുദ്ധഭൂമിയിലെ അനുഭവങ്ങൾ നമ്മൾ വാർത്തകളിൽ നിന്ന് കേട്ടറിഞ്ഞു. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിന് സമീപമുള്ള ഒരു വിവാഹ വേദിയിൽ അഭയം നേടിയ രണ്ടുപേരെ പരിചയപ്പെടാം. റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് യുക്രൈനിൽ നിന്ന് പലായനം ചെയ്ത ഹർഷ് പൻവാറും കാമുകി റീവ ശ്രീവാസ്തവയുമാണ് വിവാഹവേദിയിൽ കഴിഞ്ഞ ഒരാഴ്ചയായി കഴിയുന്നത്.
ഇന്ത്യക്കാരായ പൻവാറും (21) ശ്രീവാസ്തവയും (19) പടിഞ്ഞാറൻ യുക്രൈൻ സർവകലാശാലയിൽ മെഡിസിൻ പഠനത്തിനിടെയാണ് കണ്ടുമുട്ടിയത്. അവിടെ വെച്ചവർ പ്രണയത്തിലാവുകയും ചെയ്തു. റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഇരുവരും കൂടെയുള്ളവരും യുക്രൈനിയൻ സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് വിദേശികൾക്കും ഒപ്പം അതിർത്തി കടന്ന് അയൽരാജ്യമായ റൊമാനിയയിലേക്ക് കടന്നു.
“ഇത് ക്രൂരതയിൽ നിന്ന് ആതിഥ്യമര്യാദയിലേക്കുള്ള അതിർത്തി കടക്കുന്നതുപോലെയായിരുന്നു,” എന്നാണ് ഇവർ പറയുന്നത്. തകർന്നടിഞ്ഞ നഗരങ്ങളും ആളുകളുടെ ഉച്ചത്തിലുള്ള നിലവിളിയും ആണ് യുക്രൈനിൽ നിന്ന് ഉയരുന്നത്. “രണ്ട് ദിവസമായി ഞങ്ങൾ ഒരു പാർപ്പിടവും സൗകര്യങ്ങളുമില്ലാതെ റോഡിലായിരുന്നു, അവർ ഞങ്ങളോട് ഒന്നുമില്ല എന്ന മട്ടിലാണ് പെരുമാറുന്നത്. പക്ഷെ ഞങ്ങളുടെ അവസ്ഥ അതല്ല.”
ഏറെ ഭയത്തോടെ തന്നെയാണ് അതിർത്തി കടന്നത്. അതിനിടയ്ക്ക് മോശമായ അനുഭവങ്ങളും ഉണ്ടായി. ഒടുവിൽ അവർ എത്തിച്ചേർന്നത് സമൃദ്ധമായ വനത്തിനോട് ചേർന്നുള്ള കോർബിയങ്ക ഗ്രാമത്തിലെ ഒരു വിവാഹവേദിയിലാണ്. അവിടെ അഭയം ലഭിച്ച ഞങ്ങൾ സമാധാനപരമായി ഉറങ്ങി. ഒന്നിനും കുറിച്ചും ഭയപെടാത്ത ദിവസവമായിരുന്നു അത്. യുക്രൈനിലെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞങ്ങൾക്ക് യുദ്ധഭീതിയുടേതായിരുന്നു. ഇരുവരും പറഞ്ഞു.
Story Highlights: Indian couple fleeing Ukraine cross from ‘cruelty to hospitality’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here