യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു
യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ( indian student shot at ukraine )
വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.
I received info today that a student coming from Kyiv got shot and was taken back midway. We're trying for maximum evacuation in minimum loss: MoS Civil Aviation Gen (Retd) VK Singh, in Poland#RussiaUkraine pic.twitter.com/cggVEsqfEj
— ANI (@ANI) March 4, 2022
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാർത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് നവീൻ. ഖാർക്കീവിൽ ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെയാണ് കർണാടക സ്വദേശി നവീൻ കൊല്ലപ്പെട്ടത്. ഈ വിയോഗ വാർത്ത ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് രാജ്യം മുക്തിനേടും മുൻപേയാണ് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് കൂടി വെടിയേറ്റുവെന്ന വാർത്ത പുറത്ത് വരുന്നത്.
Read Also : റഷ്യ-യുക്രൈൻ രണ്ടാം വട്ട ചർച്ച; വിദ്യാർത്ഥികളെയും സാധാരണക്കാരെയും ഒഴിപ്പിക്കാൻ ധാരണയായി
ഇന്നലെ റഷ്യൻ മിസൈൽ ആക്രമണത്തിൽ ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒൽവിയ തുറമുഖത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വന്ന വിവരം.
Story Highlights: indian student shot at ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here