Advertisement

‘ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയാണ് ചിലര്‍ക്ക്’; ഹൈക്കോടതി വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി

March 4, 2022
Google News 1 minute Read

സി പി ഐ എം സമ്മേളനത്തിന്റെ ഭാഗമായി ചെങ്കൊടി സ്ഥാപിച്ചതിനെതിരായ ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്കൊടി കാണുമ്പോള്‍ ഇന്ന് പലര്‍ക്കും അലര്‍ജിയുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. ചെങ്കൊടി കാണുമ്പോള്‍ പണ്ട് മാടമ്പിമാര്‍ക്കാണ് അലര്‍ജിയുണ്ടായിരുന്നത്. ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയാണ് ഇപ്പോഴും ചിലര്‍ക്ക്. ഇത് നന്നല്ലെന്ന് സി പി ഐ എം പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ആദ്യമായി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരാണ് കേരളസമൂഹത്തെ പരുവപ്പെടുത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുമ്പോള്‍ സര്‍ക്കാരിന് മുന്നില്‍ മുന്‍മാതൃകകളൊന്നും ഇല്ലായിരുന്നു. ഇന്ന് കാണുന്ന കേരളത്തിനെ രൂപപ്പെടുത്തിയത് ആ സര്‍ക്കാരാണ്. കേരള മോഡല്‍ എന്ന് ലോകം തന്നെ വാഴ്ത്തുന്ന രീതിയിലേക്ക് ഉയരാന്‍ സാധിച്ചു. എന്നാല്‍ ഈ വികസന നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മാറിവന്ന വലതുപക്ഷ സര്‍ക്കാരുകള്‍ നടത്തിവന്നത്. ഇതിനെ പരമാവധി ചെറുക്കാന്‍ അധികാരമില്ലാത്ത സമയത്തും കേരളത്തിലെ ഇടതുപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള മോഡലിനെ ലോകം വാഴ്ത്തിയെങ്കിലും ഇതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇ എം എസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓരോ മേഖലയിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരേണ്ടത് അത്യാവശ്യമാണ്. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരണം. വിജ്ഞാന സമൂഹമാക്കി കേരളത്തെ മാറ്റാന്‍ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: pinarayi vijayan address cpim state secretariate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here