ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് കോടതി; യുവാവിന് വിവാഹ മോചനം അനുവദിച്ചു

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ജീവിതത്തില്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ പെരുമാറ്റത്തില്‍ സഹികെട്ട് വിവാഹബന്ധം വേര്‍പിരിയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി. സാം കോശി, പാര്‍ത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
‘ഈ കേസില്‍ ഭാര്യ ചെയ്തത് ക്രൂരതയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. ദമ്പതികള്‍ തമ്മില്‍ കഴിഞ്ഞ 10 വര്‍ഷമായി ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. ഇക്കാലയളവില്‍ പരാതിക്കാരനോട് ഭാര്യ വളരെ ക്രൂരമായാണ് പെരുമാറിയത്’. – ഇതായിരുന്നു കോടതിയുടെ വിചിത്ര പരാമര്‍ശം.
Read Also : ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍
2007 നവംബര്‍ 25നാണ് ബിലാസ്പൂര്‍ സ്വദേശിയായ യുവാവും ബെമെതാര ജില്ലയിലെ യുവതിയും വിവാഹിതരായത്. വിവാഹത്തിന് ശേഷം 2008ല്‍ തീജ് ഉത്സവത്തിന് സ്വദേശത്തേക്ക് പോയ ഭാര്യ രക്ഷാബന്ധന് ശേഷമാണ് ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയത്. തുടര്‍ന്ന് 2010ല്‍ സ്വദേശത്തേക്ക് പോയ ഇവര്‍ 2014വരെ ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയില്ല. ഇതിനിടെ 2011 ജൂലൈയില്‍ ഹര്‍ജിക്കാരന്റെ പിതാവ് മരിച്ച സമയത്ത് യുവതി കുറച്ചുകാലം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നു. അധികം വൈകാതെ തന്നെ വീണ്ടും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തു.
യുവതി ഭര്‍തൃവീട്ടിലേക്ക് അവസാനമായി വന്നത് 2014 ജൂലൈ 26നാണ്. പിന്നാലെ മാതാപിതാക്കളുടെ വീട്ടിലേക്ക് തന്നെ അവര്‍ മടങ്ങി. മൊബൈല്‍ ഫോണില്‍ വിളിച്ച് മടങ്ങിവരാന്‍ ഭര്‍ത്താവ് ഇവരോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. ബെമെതാരയില്‍ വന്ന് സ്ഥിരതാമസമാക്കാനാണ് ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. ഹിന്ദു വിവാഹ നിയമ പ്രകാരമാണ് ഇദ്ദേഹം കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ 2017 ഡിസംബര്‍ 13ന് അദ്ദേഹത്തിന്റെ അപേക്ഷ കുടുംബ കോടതി നിരസിച്ചതിനാലാണ് ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചത്.
Story Highlights: The young man was granted divorce