Advertisement

‘ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ’; റഷ്യയെ തടയണമെന്ന് യുക്രൈൻ

March 4, 2022
Google News 2 minutes Read
world should stop russia says zelensky

ആണവനിലയങ്ങൾ ആക്രമിക്കുന്ന ആദ്യ രാജ്യമാണ് റഷ്യയെന്ന് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ ആക്രമങ്ങൾ തടയാൻ സഖ്യകക്ഷികൾ ഇടപെടണമെന്ന് യുക്രൈൻ പ്രസിഡന്റ്. വിനാശം വിതയ്ക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് വ്‌ളാദിമിർ സെലൻസ്‌കി കുറ്റപ്പെടുത്തി. ആണവനിലയത്തിന് നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ ദൃശ്യവും യുക്രൈൻ പുറത്തുവിട്ടു. ( world should stop russia says zelensky )

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിക്കുകയാണ് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്‌ളാദിമിർ സെലൻസ്‌കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. യുക്രൈനിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യമുന്നയിച്ച്.

യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്‌നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി.

Read Also : വീണ്ടും ചെർണോബ് ദുരന്തം ആവർത്തിക്കുമോ ? റഷ്യ ആക്രമിച്ച യുക്രൈനിലെ സപ്രോഷ്യ ആണവനിലയത്തെ കുറിച്ച് അറിയാം [ 24 Explainer ]

യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
ആണവനിലയത്തിന് മേലുള്ള ആക്രമണം നിർത്താൻ യുക്രൈൻ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Story Highlights: world should stop russia says zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here