Advertisement

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നല്ലനടപ്പിന് ശിക്ഷിച്ച യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥയെ ആക്രമിച്ചു

March 6, 2022
2 minutes Read

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നല്ലനടപ്പിന് ശിക്ഷിച്ച യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥയെ കടന്ന് പിടിച്ചു. ആള് കൂടിയതോടെ ഓടി രക്ഷപ്പെട്ട യുവാവിനെ സിസിടിവി കാമറയുടെ സഹായത്തോടെ പൊലീസ് പിടികൂടി. കൊല്ലം ഈസ്റ്റ് വെസ്റ്റ് നഗര്‍ 47 ല്‍ ചെക്കുംമൂട്ടില്‍ വീട്ടില്‍ റോളണ്ട് (38, വക്കച്ചന്‍) ആണ് പിടിയിലായത്.

Read Also : പൊലീസ് നായ മണം പിടിച്ചെത്തി; നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ യുവതി തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടിന് മസീപത്തുവെച്ച് യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതി സ്ഥലത്ത് നിന്ന് ഓടി വീട്ടിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ച് പരിസരവാസികള്‍ ഓടിക്കൂടിയതോടെ ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.

കൊല്ലം വെസ്റ്റ് സ്‌റ്റേഷനില്‍ കൊലപാതക ശ്രമം അടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. നല്ലനടപ്പിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചെങ്കിലും ഇയാള്‍ കോടതിയിലെത്താതെ മുങ്ങിനടക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസം സംഘമാണ് തങ്കശ്ശേരിയില്‍ നിന്ന് ഇയാളെ പിടികൂടിയത്.

Story Highlights: The young man broke into the house and attacked the lady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top