അസമില്‍ മുസ്ലിം മതപഠന കേന്ദ്രങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബിജെപി

അസമിലെ മുസ്ലിം മതപഠന കേന്ദ്രങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബിജെപി. സംസ്ഥാനത്തെ പല സ്വകാര്യ മദ്രസകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപിയുടെ അസം ഘടകം ആരോപിച്ചു. സര്‍ക്കാര്‍ മദ്രസകളുടെ മാതൃകയില്‍ സ്വകാര്യ മദ്രസകളില്‍ വിദ്യാഭ്യാസം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ഘടകം പറഞ്ഞു.
ബിജെപി സംസ്ഥാന നേതാക്കളായ രഞ്ജിബ് കുമാര്‍ ശര്‍മ, മൊമിനുള്‍ അവാല്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം. ഇന്ത്യാ രാജ്യത്ത് അല്‍ഖ്വയ്ദ പോലുള്ള ഭീകര സംഘടനാ പ്രവര്‍ത്തനങ്ങളുടെ ആരംഭം മദ്രസകളില്‍ നിന്നാണെന്നും ഇവര്‍ ആരോപിക്കുന്നു. അസം ചാര്‍ചപോരി മേഖലയിലെ മദ്രസകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഭീകര പ്രവര്‍ത്തനങ്ങളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാനഘടകം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.
Read Also : മുസ്ലിം സമുദായത്തിന്റെ വോട്ടവകാശം എടുത്ത് കളയണം; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
ബാര്‍പേട്ട ജില്ലയിലെ ചക്കാലിയപ്പാറ മദ്രസയില്‍ നിന്ന് അഞ്ച് യുവാക്കളെ അസം പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്ത സംഭവം സംസ്ഥാനത്തെ ഭൂരിഭാഗം മദ്രസകളിലെയും തീവ്രവാദ സംഘടനയുടെ ശൃംഖലയെ തുറന്നുകാട്ടിയതാണെന്നും സര്‍ക്കാര്‍ മദ്രസകളുടെ മാതൃകയില്‍ സ്വകാര്യ മദ്രസകളില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്ന് ഭരണകൂടം നിരീക്ഷിക്കേണ്ടതുണ്ടെന്നും ബിജെപി പറഞ്ഞു.
ഇങ്ങനൊരു സംഭവം നില്‍നില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീകര പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
Story Highlights: Assam bjp, muslims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here