കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ

തിരുവനന്തപുരം കഴക്കൂട്ടത്ത് ഭൂമാഫിയ പ്രവർത്തിക്കുന്നു,സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമം എന്ന് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍. മിനി സിവില്‍ സ്റ്റേഷന്‍ നിർമ്മിക്കാൻ പദ്ധതിയിട്ട ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. നിലവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്.
Read Also : ധോണി സൂററ്റിലെത്തി; പരിശീലന ക്യാമ്പിനു തുടക്കമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ്
കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റെ വാങ്ങി 30 കോടി വില മതിക്കുന്ന ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് എംഎല്‍എ അറിയിച്ചു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറര്‍ക്കും, അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും മാഫിയയ്ക്കുമെതിരെ വിജലന്‍സ് അന്വേഷണം വേണമെന്നും എംഎല്‍എ പറഞ്ഞു.
Story Highlights: kadampally-surendran-landissue-kazhakottom-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here