Advertisement

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

March 8, 2022
Google News 1 minute Read
17100 Indians brought back

ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ( 17100 Indians brought back )

അതേസമയം, സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചർച്ചകൾ തുടരുകയാണ്.

Read Also : ഓപ്പറേഷന്‍ ഗംഗ; യുക്രൈനില്‍ നിന്ന് ഇന്നെത്തിയത് 1314 ഇന്ത്യക്കാര്‍

കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസിൽ കയറിയെങ്കിലും, വെടി നിർത്തൽ പ്രായോഗിക തലത്തിൽ വരാത്തതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തിൽ വിട്ടു വീഴ്ചയ്‌ക്കോ പരീക്ഷണങ്ങൾക്കോ തയ്യാറല്ലെന്നും, ചർച്ചകൾ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Story Highlights: 17100 Indians brought back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here