വർക്കല തീപിടിത്തം : മരണകാരണം പുക ശ്വസിച്ച്

വാർക്കല തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചതിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയർഫോഴസ് പറയുന്നു. പുക ശ്വസിച്ചുള്ള മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ( varkala accident death reason )
മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
വർക്കലയിലുണ്ടായ വീടിന് തീപിടുത്തത്തിൽ ഒരു കുടുംബത്തില അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്.
Read Also : വീടിന് തീപിടിച്ച് കൈക്കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു
തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് വീടിനുള്ളിലെ തീ അണച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഖിൽ, മരുമകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്.
Story Highlights: varkala accident death reason
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here