Advertisement

ബിജു ജോർജ് ഡൽഹി ക്യാപിറ്റൽസിന്റെ ഫീൽഡിംഗ് പരിശീലകൻ

March 9, 2022
Google News 2 minutes Read
Delhi Capitals Biju George

ഡൽഹി ക്യാപിറ്റൽസിൻ്റെ ഫീൽഡിംഗ് പരിശീലകനായി മലയാളി പരിശീലകൻ ബിജു ജോർജ്. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫിനു പകരക്കാരനായാണ് ബിജു ജോർജിനെ ഡൽഹി ടീമിലെത്തിച്ചത്. ഈ ഒരു സീസണിലേക്കാണ് ബിജു ജോർജ് എത്തുന്നത്. ഷെയിൻ വാട്സൺ, ജെയിംസ് ഹോപ്സ്, അജിത് അഗാർക്കർ, പ്രവീൺ ആംറെ തുടങ്ങിയ പരിശീലക സംഘത്തിനൊപ്പമാവും ബിജു ജോർജ് പ്രവർത്തിക്കുക. റിക്കി പോണ്ടിംഗ് ആണ് ടീമിൻ്റെ മുഖ്യ പരിശീലകൻ. (Delhi Capitals Biju George)

ഇന്ത്യൻ വനിതാ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകനായി സേവനം അനുഷ്ടിച്ചിട്ടുള്ള ബിജു ജോർജ് തുഷാർ അറോത്തെ, ഡബ്ല്യുവി രാമൻ, രമേഷ് പൊവാർ എന്നീ പരിശീലർകൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ബിജു ജോർജ് കുവൈറ്റ് ദേശീയ ടീം പരിശീലകനായിരുന്നു.

Read Also : നോർക്കിയ ഐപിഎലിൽ കളിച്ചേക്കില്ലെന്ന് സൂചന

അതേസമയം, ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ ഐപിഎലിൽ കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഡൽഹി ക്യാപിറ്റൽസിൻ്റെ സുപ്രധാന താരങ്ങളിൽ ഒരാളായ നോർക്കിയ പരുക്കുകളെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ മുതൽ അധികം ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലെ മാച്ച് വിന്നർമാരിൽ ഒരാളായ താരം പരുക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ്. ഇക്കൊല്ലം അവസാനം ടി-20 ലോകകപ്പ് നടക്കേണ്ടതിനാൽ അതിനു മുൻപ് ഐപിഎൽ കളിക്കാൻ നോർക്കിയയെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അനുവദിക്കുമോ എന്നതിൽ സംശയം നിലനിൽക്കുകയാണ്. താരം ഐപിഎൽ കളിച്ചില്ലെങ്കിൽ അത് ഡൽഹിക്ക് കനത്ത തിരിച്ചടിയാവും.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. 27 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

Story Highlights: Delhi Capitals Biju George fielding coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here