Advertisement

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ല ; ധനമന്ത്രി ട്വന്റിഫോറിനോട്

March 9, 2022
Google News 2 minutes Read
finance minister about kerala budget

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. ( finance minister about kerala budget )

സ്വകാര്യ ബസ് ഉടമകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെ സഹായിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ടൂറിസം, കാർഷികം, വ്യവസായം തുടങ്ങിയ മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാക്കുന്ന പരിപാടികളാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം കുറയുന്നതാണ് വെല്ലുവിളി ഉയർത്തുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : സില്‍വര്‍ ലൈന്‍; ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ലെന്ന് കേന്ദ്ര പ്ലാനിംഗ് മന്ത്രാലയം

2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് മാർച്ച് 11നാണ് ധനമന്ത്രി സഭയിൽ അവതരിപ്പിക്കുന്നത്. മാർച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കുന്നതും മാർച്ച് 17-ാം തീയതി 2021-2022 സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യർത്ഥനകൾ സഭ പരിഗണിക്കും. 2022-23 സാമ്പത്തിക വർഷത്തെ ആദ്യ നാലുമാസത്തെ ചെലവുകൾ നിർവ്വഹിക്കുന്നതിനായുള്ള വോട്ട് ഓൺ അക്കൗണ്ട് മാർച്ച് 22നും ഉപധനാഭ്യർത്ഥകളെയും വോട്ട് ഓൺ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകൾ യഥാക്രമം മാർച്ച് 21നും 23നും സഭ പരിഗണിക്കും.

Story Highlights: finance minister about kerala budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here