ഗോവയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രമോദ് സാവന്ത്; കോൺഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ ഒത്തുകൂടിയത് പിറന്നാളാഘോഷത്തിനെന്ന് ദിഗംബർ കാമത്ത്

ഗോവയില്‍ ബി ജെ പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് സാവന്ത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രമോദ് സാവന്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം താന്‍ പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് ചര്‍ച്ച ചെയ്യാനാണ് താന്‍ അദ്ദേഹത്തെ കാണുന്നതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് ഒന്നോ രണ്ടോ സീറ്റില്‍ കുറവുണ്ടായാല്‍, വിജയിക്കാനും പിന്തുണയ്ക്കാനും കഴിയുന്ന സ്വതന്ത്രന്മാരുണ്ടെന്നും പ്രമോദ് സാവന്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…
അതേസമയം നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം റിസോർട്ടിൽ ഒത്തുകൂടിയത് അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ എല്ലാവരും റിസോർട്ടിൽ എത്തിയത് പിറന്നാളാഘോഷത്തിനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ദിഗംബർ കാമത്ത് വ്യക്തമാക്കി.കേവല ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റ് പാർട്ടികളുമായി ചർച്ച നടത്തും. തൃണമൂലും എഎപിയുമായെല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നതായും ദിഗംബർ കാമത്ത് പറഞ്ഞു.
ഗോവയിൽ മുഴുവൻ കോൺഗ്രസ് സ്ഥാനാർഥികളെയും റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്ഥാനാർഥികളെ എത്തിച്ച്, കൂറുമാറില്ലെന്ന് കോൺഗ്രസ് സത്യം ചെയ്യിച്ചിരുന്നു. അതിനിടെ ബി ജെ പിയുടെ ഗോവ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്.
Story Highlights: goa-election-digambarkamat-pramod sawanth-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here