Advertisement

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം

March 9, 2022
Google News 1 minute Read
kavya madhavan laksyah boutique fire

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ബുട്ടിക്കിൽ തീപിടുത്തം. ഇടപള്ളി ഗ്രാൻഡ് മാളിലെ ലക്ഷ്യാ ബുട്ടിക്കിലാണ് തീ പിടുത്തം ഉണ്ടായത്.

Read Also : ‘ദിലീപ് അന്ന് ഉപയോ​ഗിച്ചരുന്നത് കാവ്യയുടെ ഫോൺ; കാവ്യാ മാധവന്റെ ഫോൺ പിടിച്ചെടുക്കണം’; ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട്

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇലക്ട്രിക് ഉപകരണത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യൽ മെഷീനുകളു0 കത്തി നശിച്ചു.

രാവിലെ സെക്യൂരിറ്റി ജിവനക്കാർ പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കൃത സമയത്ത് ഫയർ ഫോഴ്‌സ് ഇടപെട്ടതിനാൽ മറ്റ് കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. ബുട്ടിക്കിൽ ഓൺലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങൾ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളിൽ ലക്ഷ്യ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തൽ.

Story Highlights: kavya madhavan laksyah boutique fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here