സ്വിഫ്റ്റ് നിയമനം, സോഷ്യല്‍ മീഡിയയിലെ പ്രചാരണം തെറ്റെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് നിയമനത്തില്‍ തെറ്റായ യോഗ്യതാ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന പ്രചാരണം പൂര്‍ണമായും തെറ്റാണെന്ന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റാണ് അപേക്ഷ ക്ഷണിച്ച് എഴുത്ത് പരീക്ഷ നടത്തിയത്. എഴുത്ത് പരീക്ഷയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 25 കേന്ദ്രങ്ങളില്‍ വെച്ച് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ടീമാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തിയത്. ഇത്തരത്തില്‍ പലകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച യോഗ്യതാ ലിസ്റ്റ് മാര്‍ച്ച് 7ന് കൃത്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
Read Also : അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ
അതുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യത്തെ 250 പേര്‍ക്ക് നിയമന ഉത്തരവ് അയച്ചു. നിയമന ഉത്തരവ് ലഭിച്ചവര്‍ മാര്‍ച്ച് 11,12 തീയതികളില്‍ സിഎംഡി, കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പേരില്‍ 30,000 രൂപയുടെ തിരിച്ചു ലഭിക്കുന്ന ഡെപ്പോസിന്റ് തുകയുടെ ഡിഡിയും, 200 രൂപ പത്രത്തിലുള്ള എഗ്രിമെന്റുമായി തിരുവനന്തപുരം ആനയറയിലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
Story Highlights: KSRTC Swift appointment, social media campaign is wrong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here