Advertisement

‘അഞ്ജലിക്ക് എല്ലാം അറിയാം; സഹായം നൽകുന്നത് സുനിൽ കാലിഫോർണിയ’ : പരാതിക്കാരി ട്വന്റിഫോറിനോട്

March 9, 2022
Google News 2 minutes Read
more revelations against anjaly reema dev

നമ്പർ 18 പോക്‌സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി ട്വന്റിഫോറിനോട്. അഞ്ജലി റിമാ ദേവിന് എല്ലാം അറിയാമെന്ന് പരാതിക്കാരി. മോഡലുകൾ മരിച്ചതിന് പിന്നാലെ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണർ എവി ജോർജിനോട് അഞ്ജലിയെ കുറിച്ച് എല്ലാം പറഞ്ഞിരുന്നുവെന്ന് പരാതിക്കാരി വെളിപ്പെടുത്തി. രണ്ട് മണിക്കൂർ എ വി ജോർജുമായി സംസാരിച്ചിരുന്നു. ( more revelations against anjaly reema dev )

അഞ്ജലിയ്ക്ക് സഹായം നൽകുന്നത് സുനിൽ കാലിഫോർണിയെന്നയാളാണെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. ‘അഞ്ജലിയെ സാമ്പത്തിക കാര്യങ്ങളിൽ സഹായിച്ചിരുന്നത് ഈ വ്യക്തിയാണ്. ഓഫിസിൽ ഉള്ളവരെ അഞ്ജലി സുനിൽ കാലിഫോർണിയ്ക്ക് പരിചയപ്പെടുത്തി നൽകാൻ ശ്രമിച്ചിരുന്നു. നമ്പർ 18 ഹോട്ടലിലേക്ക് അഞ്ജലിയോട് ഒപ്പം വാഹനത്തിൽ പോയപ്പോൾ സുനിൽ കാലിഫോർണിയ വീഡിയോ കോളിൽ ഉണ്ടായിരുന്നു’- പരാതിക്കാരി പറയുന്നു.

Read Also : നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിന് ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം

മോഡലുകളുടെ മരണം കൊലപാതകം തന്നെയെന്ന് തനിക്ക് കൃത്യമായ അറിവുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. മോഡലുകളുടെ മരണവുമായി
പേടിക്കേണ്ടതില്ലെന്ന് അഞ്ജലിയോട് സുനിൽ കാലിഫോർണിയ പറഞ്ഞു. ഫോൺ നശിപ്പിക്കരുതെന്നും അത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് ആണെന്നും സുനിൽ കാലിഫോർണിയ പറഞ്ഞു. അഞ്ജലിയുടെ ഫോൺ പിടിച്ചെടുത്താൽ എല്ലാത്തിനും തെളിവുകൾ ലഭിക്കുമെന്നും പരാതിക്കാരി ആരോപിച്ചു.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

Story Highlights: more revelations against anjaly reema dev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here