തങ്ങള്‍ ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി

ദേശീയ രാഷ്ട്രീയത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്താവ് രാഘവ് ചദ്ദ. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ മേല്‍ പഞ്ചാബിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പിച്ചിരിക്കുന്നത്. ജനങ്ങളോട് തൂത്തുവാരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വാക്വം ക്ലീനര്‍ ഓണാക്കിയെന്നും രാഘവ് ചദ്ദ പറഞ്ഞു.
പഞ്ചാബില്‍ സത്യസന്ധമായ ഭരണം കാഴ്ചവക്കുമെന്ന കാര്യം പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ഉറപ്പ് നല്‍കുകയാണെന്ന് പഞ്ചാബിലെ എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് പറഞ്ഞു. പക്ഷപാതം കാണിക്കില്ലെന്നും മുഖ്യമന്ത്രിയായ ആദ്യ ദിവസം തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ധുരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ് ഗോള്‍ഡിയേക്കാള്‍ 60,000 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ഭഗവന്ത വിജയിച്ചത്.
കൈയിലുണ്ടായിരുന്ന പഞ്ചാബും കൈവിട്ടതോടെ ആം ആദ്മിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഒപ്പത്തിനൊപ്പമെത്തി. പഞ്ചാബും ചതിച്ചതോടെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഇനി ഭരണമുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിക്കുപുറമേ പഞ്ചാബിലും സ്വാധീനം വര്‍ദ്ധിപ്പിച്ചു. കര്‍ഷക സമരങ്ങളുടെ കേന്ദ്രമായിരുന്ന പഞ്ചാബില്‍ ഭരണം കൈവിട്ടത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്.
Read Also : പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ഹീറോ പര്യവേഷം ലഭിക്കുന്നത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത്് മന്നിനാണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് എ.എ.പി 90 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതായത് അടുത്ത മുഖ്യമന്ത്രി ഭഗവന്ത്് തന്നെയെന്ന് ഉറപ്പ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു.
കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തേരോട്ടം തുടരുന്നതിനിടെ തങ്ങള്‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞെന്ന ഉറച്ച പ്രഖ്യാപനവുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാക്കാനായാല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി എഎപി മാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഡല്‍ഹി പിടിച്ചടക്കുന്നതിനേക്കാള്‍ ഭരണ സ്വാതന്ത്ര്യം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആസ്വദിക്കാനാകുമെന്നതിനാല്‍ത്തന്നെ ഇത് എഎപിയെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണ്.
Story Highlights: AAP says they will be a big challenge to BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here