Advertisement

ബി.ജെ.പിക്കൊപ്പം പോയ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടി

March 10, 2022
Google News 2 minutes Read

കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ച് പാര്‍ട്ടി വിട്ട മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് കനത്ത തിരിച്ചടി. നിലവിലെ ഫലസൂചനകള്‍ അനുസരിച്ച് സിറ്റിംഗ് സീറ്റില്‍ നാലാമതായാണ് അമരീന്ദറിന്റെ സ്ഥാനം.
കോണ്‍ഗ്രസുമായി പിണങ്ങി പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിക്കൊപ്പം സഖ്യമുണ്ടാക്കുകയും ചെയ്തതാണ് അമരീന്ദറിന് വിനയായത്. പഞ്ചാബില്‍ ആം ആദ്മിയുടെ പടയോട്ടത്തിലാണ് ക്യാപ്റ്റനും വീണുപോയത്. അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വെയ്ക്കുന്ന എ.എ.പി ഡല്‍ഹിക്ക് പുറത്തേക്കും തങ്ങളുടെ കര്‍മ ഭൂമിക വികസിപ്പിക്കാനായതിന്റെ ആവേശത്തിലാണ്.

ഇത്തരമൊരു തിരിച്ചടി തന്റെ ശക്തികേന്ദ്രത്തില്‍ നിന്നുതന്നെ ലഭിക്കുമെന്ന് ക്യാപ്റ്റന്‍ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. ഒടുവിലത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ മുഖ്യമന്ത്രിയും പിന്നിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. അദ്ദേഹം ഉടന്‍ രാജി വെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്.

Read Also : പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഉശിരോടെ ആം ആദ്മി

59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.

1966ലെ പഞ്ചാബ് പുനസംഘടനയ്ക്ക് ശേഷം ശിരോമണി അകാലിദളും കോണ്‍ഗ്രസും മാറിമാറിയാണ് പഞ്ചാബ് ഭരിച്ചിരുന്നത്. 2017ല്‍ പത്ത് വര്‍ഷത്തെ ശിരോമണി അകാലദള്‍-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 77 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍, 20 സീറ്റാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ലഭിച്ചത്. എസ്എഡി-ബിജെപി സഖ്യം 18 സീറ്റുകളും ലോക് ഇന്‍സാഫ് പാര്‍ട്ടി രണ്ട് സീറ്റുകളും നേടി.

93 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍മാരും ഉള്‍പ്പെടെ 1,304 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഫെബ്രുവരി 20ന് ഒറ്റ ഘട്ടമായി നടന്നത വോട്ടെടുപ്പില്‍ 71.95 ശതമാനം പോളങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണിത്.

Story Highlights: Amarinder Singh, who went with the BJP, suffered a major setback

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here