Advertisement

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; ഉറ്റുനോക്കി രാജ്യം

March 10, 2022
Google News 1 minute Read

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്നറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. എക്സ്റ്റിറ്റ് പോളുകളുടെ ബലത്തിൽ വിജയ സാധ്യത കാണുന്ന കൂട്ടത്തിലാണ് ബിജെപിയും എസ്പിയും എഎപിയും.

എക്സിറ്റ് പോൾ ഫലങ്ങൾ അനൂകൂലമായതിന്റെ ആത്മവിശ്വാസം ബി ജെ പിക്കുണ്ട്. എന്നാൽ സർവേ ഫലങ്ങൾക്ക് അപ്പുറമുള്ള സാധ്യതകളാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോൺഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാൽ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്. ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണ ചർച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

Read Also : പഞ്ചാബ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമോ?; പഞ്ചാബില്‍ നടന്നത് നാല് വമ്പന്‍ പാര്‍ട്ടികളുടെ കടുത്ത പോരാട്ടം

ഉത്തർപ്രദേശ്

ബിജെപിയെ സംബന്ധിച്ച് ഉത്തർപ്രദേശ് ഒരു തലവേദനയുമില്ലാത്ത സംസ്ഥാനമാണ്. ജയം സുനിശ്ചിതം. 403 നിയമസഭാ മണ്ഡലങ്ങളാണ് യുപിയിൽ ഉള്ളത്. 300 സീറ്റുകളിലധികം ഇത്തവണ നേടാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, കർഷക സമരങ്ങൾ തെരഞ്ഞെടുപ്പിൽ സുപ്രധാനമായ പങ്കുവഹിക്കും. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചെന്നാണ് അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി അവകാശപ്പെടുന്നത്.

പഞ്ചാബ്

നാല് വമ്പന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ബഹുകോണ മത്സരമാണ് ഇത്തവണ പഞ്ചാബില്‍ നടന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോഴും ഈ പ്രവചനങ്ങളില്‍ അധികം ശ്രദ്ധ നല്‍കാതെ വിജയം പ്രതീക്ഷിക്കുകയാണ് മറ്റ് പാര്‍ട്ടികള്‍.

ഗോവ

ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗോവയില്‍ കോണ്‍ഗ്രസും BJP-യും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ . ഇരു പാര്‍ട്ടികള്‍ക്കും മുന്‍‌തൂക്കം നല്‍കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിട്ടുണ്ട്

ഉത്തരാഖണ്ഡ്

ബിജെപിയും കോണ്‍ഗ്രസുമടക്കം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഉത്തരാഖണ്ഡിൽ ഫലം പ്രവചനാതീതമാണ്. ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.

മണിപ്പൂർ

60 സീറ്റുകളുള്ള മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തുടർഭരണമാണ് പ്രവചിക്കുന്നത്. ആജ് തക്, എബിസി എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപിക്ക് 35ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.

Story Highlights: Assembly election result 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here