പഞ്ചാബ് ആം ആദ്മി പാര്‍ട്ടി തൂത്തുവാരുമോ?; പഞ്ചാബില്‍ നടന്നത് നാല് വമ്പന്‍ പാര്‍ട്ടികളുടെ കടുത്ത പോരാട്ടം

നാല് വമ്പന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ബഹുകോണ മത്സരമാണ് ഇത്തവണ പഞ്ചാബില്‍ നടന്നത്. കോണ്‍ഗ്രസ്, ബിജെപി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി മുതലായവ പാര്‍ട്ടികള്‍ കരുത്ത് കാട്ടിയ പോരാട്ടമാണ് പഞ്ചാബില്‍ നടന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുമ്പോഴും ഈ പ്രവചനങ്ങളില്‍ അധികം ശ്രദ്ധ നല്‍കാതെ വിജയം പ്രതീക്ഷിക്കുകയാണ് മറ്റ് പാര്‍ട്ടികള്‍.
കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. പഞ്ചാബില്‍ ആം ആദ്മി 60 മുതല്‍ 84 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാദ് സര്‍വേ പ്രവചിച്ചിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്നവരെ സ്ഥാനാര്‍ഥികളാക്കിക്കൊണ്ടുള്ള ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം അവസരോചിതമായി. ഇതും പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Also : യു.പിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പരസ്യമായ തര്‍ക്കം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ചന്നിയുണ്ടാക്കിയ സ്വാധീനം നിര്‍ണായകമായോക്കും. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല എന്നും വിലയിരുത്തലുണ്ട്.
Story Highlights: punjab election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here