Advertisement

പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

March 10, 2022
Google News 1 minute Read

പതിനാലുകാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയെ മൂന്നുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. എറണാകുളം പച്ചാളം സ്വദേശി ഉദയം റോഡില്‍ നെല്‍ക്കുന്നശ്ശേരി വീട്ടില്‍ ജോസഫിനെയാണ് (60) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2019 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി നടത്തിയിരുന്ന സ്റ്റുഡിയോയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനായി എത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐ രാജന്‍ബാബുവാണ് പ്രതിക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.

Story Highlights: Defendant faces up to three years in prison

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here