ഒഡിഷയില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഒഡിഷയിലെ ഘട്ടക്കില്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോഷനം രേഖപ്പെടുത്തി മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പാലം തകര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച് ചികിത്സ ഉറപ്പുവരുത്താനും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒഡിഷയിലെ ഓള്‍ഡ് ഛത്ര ബസാര്‍ പാലം തകര്‍ന്നാണ് ദാരുണമായ അപകടമുണ്ടായത്. ഘട്ടക്ക് നഗരത്തിലെ ഛത്ര ബസാറിനെയും മാല്‍ഗോഡൗണിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
ഘട്ടക്ക് ഡിസിപി പ്രതീക് സിംഗ്, ജില്ലാ കളക്ടര്‍ ഭബാനി ശങ്കര്‍ ചയാനി എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ റവന്യു ഡിവിഷണല്‍ കമ്മിഷണര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: Odisha bridge collapse, naveen patnaik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here