Advertisement

യുപിയിലെ ബിജെപി വിജയത്തില്‍ ഹാത്രസിനെ ഓര്‍മിപ്പിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ

March 10, 2022
Google News 1 minute Read
Shafi Parampil

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. യുപി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കര്‍ഷക കൊലപാതകം നടന്ന ലഖിംപൂര്‍ഖേരിയിലും ബിജെപി വിജയിക്കുകയാണ്. ആ ദുരന്തത്തിന് കാരണക്കാര്‍ കേന്ദ്രമന്ത്രിയും അദ്ദേഹത്തിന്റെ മകനുമാണ്.

യുപിയിലെ തന്നെ ഹാത്രസിലും ജയം ബിജെപിക്കൊപ്പമാണെന്നാണ് വാര്‍ത്തകള്‍. ഹാത്രസ് കൂട്ടബലാത്സംഗത്തിന് പ്രതികള്‍ക്ക് ഒത്താശയും ചെയ്ത് കൊടുത്തത് യോഗി പൊലീസും ബിജെപിയുമാണ്. ആ മേഖലയില്‍ മൂന്ന് സീറ്റിലും ബിജെപിക്കാണ് വിജയം.

എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ്;

‘ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക വംശഹത്യ, കൊല്ലണമെന്ന ഉദ്ദേശത്തോടെ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയാണെന്നാണ് യുപി പൊലീസ് പോലും പറഞ്ഞത്. നാല് കര്‍ഷകരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പടെ 8 പേര്‍ കൊല്ലപ്പെട്ട, രാജ്യം നടുങ്ങിയ ഒരു മനുഷ്യ നിര്‍മ്മിത ദുരന്തത്തിന് കാരണക്കാര്‍ ബിജെപിക്കാരനായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര.

Read Also : കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം; ശശി തരൂര്‍ എംപി

യു പി തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുമ്പോള്‍ ആ ജില്ലയിലെ 8 സീറ്റുകളിലും ബിജെപി ജയിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഹാത്രസ്സില്‍ 19 വയസ്സുകാരിയായ ഒരു ദളിത് പെണ്‍കുട്ടി ക്രൂരപീഡന ശ്രമത്തിന് ഇരയായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രതികള്‍ക്ക് മുഴുവന്‍ ഒത്താശയും ചെയ്ത് കൊടുത്ത യോഗി പൊലീസും ബിജെപി ഭരണകൂടവും ഒടുവില്‍ കരിയില കൂട്ടിയിട്ട് കത്തിക്കുന്നത് പോലെ ആ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലും അറിയിക്കാതെ പുലര്‍ച്ചെ 2.30 ന് മൃതദേഹം കത്തിച്ച് കളഞ്ഞു.ഹാത്രസ്സ് മേഖലയിലെ മൂന്ന് സീറ്റിലും ബിജെപിക്ക് ജയമെന്ന് വാര്‍ത്തകള്‍…

Story Highlights: Shafi Parampil, up election 2022, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here