Advertisement

തെരഞ്ഞെടുപ്പ് 2022 : രണ്ട് മുഖ്യമന്ത്രിമാർ പിന്നിൽ

March 10, 2022
Google News 1 minute Read
two cm trailing

വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ തപാൽ വോട്ടുകൾ നൽകിയ ഫലസൂചനകൾ മാറി മറിയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ്.

ഗോവയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് സംസ്ഥാനത്ത് നേരിയ ലീഡുണ്ട്. തൊട്ടുപിന്നിൽ ബിജെപിയാണ്.

ഉത്തരാഖണ്ഡിൽ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി 30 സീറ്റിലും കോൺഗ്രസ് 28 സീറ്റിലുമാണ് മുന്നേറുന്നത്.

ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എട്ട് മണിയോടെ തപാൽ വോട്ടുകളും 8.30 ന് ശേഷം വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങി.

Story Highlights: two cm trailing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here