Advertisement

വനിതാ ലോകകപ്പ്: മെല്ലെപ്പോക്ക് തിരിച്ചടിച്ചു; ഇന്ത്യക്ക് പരാജയം

March 10, 2022
Google News 2 minutes Read
womens cup india newzealand

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് ന്യൂസീലൻഡിനെതിരെ തോൽവി. 62 റൺസിൻ്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 261 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 46.4 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. 71 റൺസെടുത്ത ഹർമൻപ്രീത് കൗർ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി അമേലിയ കെറും ലിയ തഹുഹുവും 3 വിക്കറ്റ് വീതം വീഴ്ത്തി. 75 റൺസെടുത്ത് ന്യൂസീലൻഡ് ഇന്നിംഗ്സിൽ ടോപ്പ് സ്കോററായ ഏമി സാറ്റർത്‌വെയ്റ്റാണ് കളിയിലെ താരം. (womens cup india newzealand)

മോശം ഫോമിലുള്ള ഷഫാലിക്ക് പകരം യസ്തിക ഭാട്ടിയ ആണ് ഇന്ത്യക്കായി സ്മൃതി മന്ദനക്കൊപ്പം ഓപ്പൺ ചെയ്തത്. താരതമ്യേന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ ഇന്ത്യയെ ന്യൂസീലൻഡ് നാല് വശത്തുനിന്നും പൂട്ടുന്ന കാഴ്ചയാണ് കളിയിൽ കണ്ടത്. ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും ന്യൂസീലൻഡിനു വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ റൺസ് വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. ഒടുവിൽ സമ്മർദ്ദത്തിനു കീഴടങ്ങി സ്മൃതി (6) പുറത്തായി. 21 പന്തുകൾ നേരിട്ട താരം ആറാം ഓവറിൽസ്കോർ ബോർഡിൽ വെറും 10 റൺസ് മാത്രം. ദീപ്തി ശർമ്മ (5) 10ആം ഓവറിൽ മടങ്ങി. സ്കോർബോർഡിൽ റൺസ് 26.

Read Also : വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 261 റൺസ്

യസ്തിക ഭാട്ടിയ (28) 20ആം ഓവറീൽ പുറത്തായപ്പോൾ സ്കോർ 50. മിതാലി രാജ് (31), റിച്ച ഘോഷ് (0) എന്നിവരൊക്കെ വൈകാതെ മടങ്ങി. ഇതിനിടെ ഒരുവശത്ത് നിലയുറപ്പിച്ച ഹർമൻപ്രീത് കൗർ മെല്ലെ സ്കോർ ഉയർത്തി. സ്നേഹ് റാണ (18), പൂജ വസ്ട്രാക്കർ (6) എന്നിവരും ഏറെ താമസിയാതെ പവലിയനിലെത്തി. ഇതിനിടെ ഫിഫിറ്റിയടിച്ച ഹർമൻ കൂറ്റൻ ഷോട്ടുകളുമായി ഇന്ത്യയെ കരകയറ്റാൻ അവസാന ശ്രമം നടത്തി. 63 പന്തുകൾ നേരിട്ട് 71 റൺസെടുത്ത ഹർമൻ 44ആം ഓവറിലാണ് പുറത്തായത്. ഝുലൻ ഗോസ്വാമി (15), രാജേശ്വരി ഗെയ്ക്‌വാദ് (0) എന്നിവരും വേഗം പുറത്തായി. മേഘന സിംഗ് (12) പുറത്താവാതെ നിന്നു.

Story Highlights: womens world cup india lost newzealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here