Advertisement

മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി രൂപ; അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ

March 11, 2022
Google News 2 minutes Read
24 crore allotted for fisheries

മത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24.060 കോടി രൂപ വിലയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി. ( 24 crore allotted for fisheries )

സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 75% തുക ഗ്രാൻഡായി അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കായി 5.50 കോടി രൂപ അനുവദിച്ചു.

മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു. പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക്ും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

Read Also : ബജറ്റ് 2022; മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി

അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപയായി വർധിപ്പിച്ചു. മത്സ്യക്കർഷകർക്കിടയിൽ IEC മാനവശേഷി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, പ്രദർശന കൃഷി അവാർഡുകൾ ഏർപ്പെടുത്തുക, എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് അക്വാകൾച്ചർ എക്സ്റ്റൻഷൻ സർവീസസ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കുന്ന പ്രൊജക്ട് കോർഡിനേറ്റർമാർക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഈ പദ്ധതിക്കായി 7.11 കോടി രൂപ വകയിരുത്തും.

Story Highlights: 24 crore allotted for fisheries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here