Advertisement

സെമി ആദ്യ പാദം: ആയുഷ് അധികാരി ഫസ്റ്റ് ഇലവനിൽ; വിൻസി ബരെറ്റോ ബെഞ്ചിൽ

March 11, 2022
Google News 2 minutes Read

ജംഷഡ്പൂർ എഫ്സിക്കെതിരായ ഐഎസ്എൽ സെമിഫൈനൽ ആദ്യ പാദ മത്സരത്തിനുള്ള ടീം ലിസ്റ്റ് പ്രഖ്യാപിച്ചു. ആയുഷ് അധികാരി ഫൈനൽ ഇലവനിൽ ഇടം നേടിയപ്പോൾ വിൻസി ബരെറ്റോ ബെഞ്ചിലാണ്. എനെസ് സിപോവിച്ച്, ജീക്സൺ സിംഗ് എന്നിവരും പകരക്കാരുടെ പട്ടികയിലാണ്.

പ്രഭ്സുഖൻ ഗിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ വല സംരക്ഷിക്കുക. ഹർമൻജോത് ഖബ്ര, മാർകോ ലെസ്കോവിച്ച്, റുയിവ ഹോർമിപോം, സഞ്ജീവ് സ്റ്റാലിൻ എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. സഹൽ ആയുഷ് അധികാരി എന്നിവർ മധ്യനിരയിലാണ്. പുയ്തിയ, പെരേര ഡിയാസ് എന്നിവർ വിങ്ങുകളിൽ അണിനിരക്കുമ്പോൾ ആൽവാരോ വാസ്കസ് ആണ് സ്ട്രൈക്കർ.

തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ച് റെഡ് ഹോട്ട് ഫോമിലാണ് ജംഷഡ്പൂർ. സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഐഎസ്എൽ ഷീൽഡ് നേടി. ഈ സീസണിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഓവൻ കോയൽ അതിഗംഭീരമായാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത്. മറുവശത്ത്, 6 വർഷങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. പതിഞ്ഞ തുടക്കത്തിനു ശേഷം തുടരെ മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് കൊവിഡ് ഇടവേളയ്ക്ക് ശേഷം അല്പം കിതച്ചെങ്കിലും പട്ടികയിൽ നാലാമത് ഫിനിഷ് ചെയ്തു. പരിശീലകൻ ഇവാൻ വുകുമാനോവിച്ചിൻ്റെ പരിശീലന മികവും എടുത്തുപറയേണ്ടതാണ്.

Story Highlights: blasters jamshedpur isl lineup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here