Advertisement

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സേന

March 11, 2022
Google News 2 minutes Read
financial fraudery in the name of army

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം.

ഇരുചക്ര വാഹനങ്ങൾ/നാലുചക്ര വാഹനങ്ങൾ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരാക്കുന്ന കേസുകൾ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിന്റെതിനു സമാനമായ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പട്ടാളക്കാരായി വേഷമിട്ട് സാധാരണക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി.

Read Also : പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ്; കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്

ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാകുകയും ഇത്തരം സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Story Highlights: financial fraud in the name of army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here