Advertisement

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടർന്നേക്കും

March 11, 2022
Google News 1 minute Read

ഗോവയിൽ പ്രമോദ് സാവന്ദ് തന്നെ മുഖ്യമന്ത്രിയായേക്കും. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. എംഎൽഎമാരുടെ യോഗത്തിന് ശേഷം ഉടൻ പ്രഖ്യാപനമുണ്ടായേക്കും. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ നിർദേശിച്ച് രംഗത്തെത്തി. ഇന്ന് ചേർന്ന സംസ്ഥാന യോഗത്തിലാണ് തീരുമാനം.

പ്രമോദ് സാവന്ദിനൊപ്പം മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും ചർച്ചയിലുണ്ട്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ വിശ്വസ്തനായ പ്രമോദ് സാവന്ദിന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നിച്ചേക്കും.

Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ

എന്നാൽ സത്യപ്രതിഞ്ജ കേന്ദ്ര നേതാക്കളെ കൂടി പങ്കെടുപ്പിച്ച് വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആഗ്രഹം. അതിനാൽ തിരക്ക് പിടിച്ച് ചടങ്ങ് നടത്തിയേക്കില്ല. 20 എംഎൽഎമാർ ഉള്ള ബിജെപിക്ക് മൂന്നു സ്വതന്ത്രൻമാരും എം ജി പിയുടെ രണ്ട് എംഎൽഎമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി സ്ഥാനാർഥിയായി സംസ്ഥാന നേതൃത്വം ഉയർത്തിക്കാണിച്ചത് നിലവിലെ മുഖ്യമന്ത്രി കൂടിയായ പ്രമോദ് സാവന്തിനെയായിരുന്നു. എന്നാൽ 650 വോട്ടുകൾക്ക് നിറം മങ്ങിയുള്ള സാവന്തിന്റെ ജയം ഡൽഹയിൽ അത്രകണ്ട് പിടിച്ചിട്ടില്ല. അതിനിടെയാണ് പ്രമോദ് സാവന്തിനെ വെട്ടിലാക്കി കൊണ്ട് വിശ്വജിത്ത് റാണയുടെ രംഗപ്രവേശം. ബിജെപി സംസ്ഥാന ഘടകം പ്രമോദ് സാവന്തിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിന് വിശ്വജിത്ത് റാണയെയിലാണ് താൽപര്യം.

Story Highlights:pramod-sawant-likeley-tobe-cm-goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here