Advertisement

പാലക്കാട്ടെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

March 12, 2022
Google News 2 minutes Read
palakkad yuvamorcha worker postmortem report

പാലക്കാട്ടെ യുവമോർച്ച പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൃദയത്തിനാണ് കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടതായും പോസ്റ്റ്‌മോർട്ട റിപ്പോർട്ടിൽ പ്രാഥമിക കണ്ടെത്തലുണ്ട്. ( palakkad yuvamorcha worker postmortem report )

പാലക്കാട് സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു.

മാർച്ച് രണ്ടിനാണ് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിൽ സി.പി. ഐഎമ്മാണെന്ന് ആരോപിച്ച ബി. ജെ.പി. ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also : യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; രാഷ്‌ട്രീയമില്ലെന്ന് പൊലീസ്; സിപിഐഎം പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി

എന്നാൽ കൊലപാതകത്തിന് പിന്നിൽ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ കേസിൽ പ്രതികളാണെന്നും നിരവധി തവണ അരുണിനേയും കുടുംബത്തെയും സിപിഐഎം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.

കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Story Highlights: palakkad yuvamorcha worker postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here