മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനായുള്ള ബിജെപി പാർലമെന്ററി ബോർഡ് യോഗം ഉടൻ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനായി ബിജെപി പാർലമെൻ്ററി ബോർഡ് യോഗം ഉടൻ ചേരും. ഉത്തർപ്രദേശിൽ രണ്ടാം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന യോഗി ആദിത്യനാഥ് ഇന്ന് ഡൽഹിയിലെത്തും. പ്രധാനമന്ത്രിയായും മുതിർന്ന ബിജെപി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനൊപ്പം രണ്ടു ഉപമുഖ്യമന്ത്രിമാരും പരിഗണനയിലുണ്ട്.
ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുഷ്കർ സിംഗ് ധാമിക്ക് സാധ്യത കുറഞ്ഞു. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവായയ സത്പൽ മഹാരാജന്റെ പേര് ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി ഉജ്ജ്വല വിജയം നേടിയ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഭഗവന്ത് മൻ, ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ എന്നിവർ ഇന്ന് അമൃത്സറിൽ റോഡ് ഷോ നടത്തും. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയ പഞ്ചാബിൽ ബുധനാഴ്ച ഭഗത് സിങ്ങിന്റെ ഗ്രാമമായ ഘട്കർ കാലനിലാണ് ആം ആദ്മി സർക്കാറിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് .
Story Highlights: bjp meting cm today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here