കർഷകരിൽ നിന്ന് നേരിട്ട് തോട്ടണ്ടി സംഭരിക്കുന്നതിന്റെ മറവിൽ കാപ്പക്സിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തൽ

കർഷകരിൽ നിന്ന് നേരിട്ട് തോട്ടണ്ടി സംഭരിക്കുന്നതിന്റെ മറവിൽ കാപ്പക്സിൽ നടന്നത് ഗുരുതര ക്രമക്കേടും കോടികളുടെ അഴിമതിയും. ധകാര്യ പരിശോധനാ വിഭാഗമാണ് ഗൗരവമായ ഈ കണ്ടെത്തൽ നടത്തിയത്. 2018ലും 19ലും കശുവണ്ടി സംഭരിച്ചതിൽ ക്രമക്കേട് നടന്നു. കർഷകരിൽ നിന്ന് നേരിട്ട് തോട്ടണ്ടി സംഭരിക്കാനുള്ള സർക്കാർ ഉത്തരവിൻ്റെ മറവിലാണ് തട്ടിപ്പ് നടന്നത്. ധനകാര്യ പരിശോധനാ റിപ്പോർട്ടിൻ്റെ പകർപ്പ് ട്വൻ്റിഫോറിനു ലഭിച്ചു.
കർഷകരിൽ നിന്ന് തോട്ടണ്ടി സംഭരിക്കാൻ 2018 മെയ് 16ന് സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത നിലവാരമില്ലാത്ത തോട്ടണ്ടി കാപ്പക്സിൽ വിറ്റഴിച്ച് കൊള്ള ലാഭം ഉണ്ടാക്കിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ഷിബു ടിസി എന്ന വ്യാപാരിക്ക് മാനേജ്മെൻ്റ് ഡയറക്ടറായിരുന്ന ആർ രാജേഷ് ഒത്താശ ചെയ്തുകൊടുത്താണ് ഈ തട്ടിപ്പ് നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഫാമുകൾ, കർഷകർ, കർഷകരുടെ സൊസൈറ്റികൾ എന്നിവരിൽ നിന്ന് തോട്ടണ്ടി സംരക്ഷിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, ഇവിടെ നിന്നൊന്നും കശുവണ്ടി സംഭരിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
Story Highlights: cashew farmers update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here