ഈ മാറ്റങ്ങളെ അവഗണിക്കരുത്; ഗർഭകാലത്തെ അപകട സൂചനകൾ എന്തെല്ലാം ?

ഗർഭകാലം അതീവ ശ്രദ്ധ വേണ്ട സമയമാണ്. മാനസികാരോഗ്യവും, ശാരീരികാരോഗ്യവും ഒരു പോലെ ശ്രദ്ധിക്കേണ്ട ഈ സമയത്തെ പ്രവർത്തികൾ അമ്മയുടേയും കുഞ്ഞിന്റേയും മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് എന്നാൽ ചില മാറ്റങ്ങളെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം. ( pregnancy danger signs )
ഗർഭകാലത്തെ അപകട സൂചനകൾ
- ഉയർന്ന രക്തസമ്മർദം
- വിളർച്ച
- കാലിൽ നീര്
- രക്തസ്രാവം
- രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ്
- ജന്നി
- മൂത്രത്തിൽ ആൽബുമിന്റെ സാന്നിധ്യം
- പ്രതീക്ഷിത പ്രസവ തീയതിക്ക് ശേഷവും പ്രസവ വേദന ഇല്ലാതിരിക്കുക
- തൂക്കത്തിൽ പ്രതീക്ഷിക്കുന്ന വ്യതിയാനം സംഭവിക്കാതിരിക്കുക
ഈ സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Read Also : കാലാവസ്ഥാ വ്യതിയാനം; ക്രമാതീതമായി ചൂട് കൂടുന്നു; നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യമന്ത്രി
ഗർഭകാല പരിചരണം എങ്ങനെ ?
പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ധാരാളം ധാന്യം, പയറുവർഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, എന്നിവയും ആവശ്യത്തിന് മത്സ്യം, മാംസം, പാൽ, മുട്ട എന്നിവയും ചെറിയ അളവിൽ ദിവസവും പലതവണകളായി കഴിക്കണം.
ധാരാളം വെള്ളം കുടിക്കണം. സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കണം. അയഡിൻ അടങ്ങിയ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രിയിൽ 8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം. പകൽ സമയങ്ങളിൽ രണ്ട് മണിക്കൂറെങ്കിലും വിശ്രമിക്കണം.
ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ വ്യായാമങ്ങൾ, യോഗ എന്നിവ ചെയ്യാം. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സേവനം തേടണം.
Story Highlights: pregnancy danger signs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here