Advertisement

മീം പരിചയം; ശോഭ ചിരിക്കുന്നില്ലേ?

March 13, 2022
3 minutes Read
shobha chirikkunnille viral meme
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാള മീം സംഭരണത്തിലേക്ക് ഒട്ടേറെ മീമുകൾ സമ്മാനിച്ച മഹാനായ കലാകാരനാണ് ശ്രീനിവാസൻ. ധീം തരികിട തോം, അക്കരെ നിന്നൊരു മാരൻ, നാടോടിക്കാറ്റ്, പട്ടണ പ്രവേശം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ, വെള്ളാനകളുടെ നാട്, മറവത്തൂർ കനവ് എന്നുവേണ്ട ശ്രീനിവാസൻ സംഭാവന ചെയ്ത മീമുകൾ നിരവധിയാണ്. അത്തരം മീമുകളിലൊരു മീമാണ് വടക്കുനോക്കി യന്ത്രത്തിലെ പ്രസിലിരുന്നപ്പോൾ ആലോചിച്ച കോമഡി. ചിരി വരാത്ത ഈ കോമഡിക്കൊടുവിൽ സ്വയം ചിരിച്ച് ശ്രീനിവാസൻ്റെ കഥാപാത്രം തളത്തിൽ ദിനേശൻ ഭാര്യ ശോഭയോട് (പാർവതി) ചോദിക്കുന്നുണ്ട്, ‘ശോഭ ചിരിക്കുന്നില്ലേ?’ എന്ന്. അങ്ങനെ ചോദിക്കുന്നുണ്ടോ? ഇല്ലെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. (shobha chirikkunnille viral meme)

Sreenivasan comedy funny photo

ഞെട്ടൽ

കഴിഞ്ഞ ദിവസം r/Kerala എന്ന സബ്റെഡിറ്റിൽ r/raazysh എന്ന റെഡിറ്റർ പങ്കുവച്ച ഒരു കുറിപ്പാണ് നമ്മളെയൊക്കെ ഞെട്ടിച്ചുകളഞ്ഞത്. അടുത്തിടെ ‘വടക്കുനോക്കി യന്ത്രം’ സിനിമ കാണ്ടപ്പോൾ വാഴത്തോപ്പിൽ വച്ചുള്ള പ്രമുഖ സീനിൽ ‘ശോഭ ചിരിക്കുന്നില്ലേ?’ എന്ന കോമഡി കണ്ടില്ലെന്ന് റെഡിറ്റർ കുറിച്ചു. തനിക്ക് അത് അത്ഭുതമായി തോന്നി. സുഹൃത്തിനോട് പങ്കുവച്ചപ്പോൾ അയാളും സിനിമ കണ്ട് അങ്ങനെയൊരു ഡയലോഗ് ഇല്ലാത്തതിൽ ഞെട്ടിയെന്ന് പറഞ്ഞു എന്നും റെഡിറ്റർ പറഞ്ഞു.

May be an image of text

ഇതിനു പിന്നാലെ പലരും യൂട്യൂബിലേക്കോടി ആ സീൻ തിരിച്ചും മറിച്ചും കണ്ടു. ഇല്ല, അങ്ങനെയൊരു ഡയലോഗില്ല. ആ സീനിൽ എന്നല്ല, സിനിമയിലേ അങ്ങനെയൊരു ഡയലോഗില്ല. ഇത് മണ്ടേല എഫക്ടാണെന്നാണ് നിരീക്ഷണം. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് ഒരു കൂട്ടം ആളുകൾ വിശ്വസിക്കുന്ന പ്രതിഭാസമാണ് മണ്ടേല എഫക്ട്.

Read Also : മീം പരിചയം; ഒബാമയെ മെഡലണിയിക്കുന്ന ഒബാമ

സൊപ്പം ചരിത്രം

2014ലാണ് മീമിൻ്റെ പിറവി. ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് 2014 നവംബർ 27ന് വൈക്കോൽ എന്ന വെബ്സൈറ്റാണ് ‘ശോഭ ചിരിക്കുന്നില്ലേ?’ എന്ന ഡയലോഗ് ഉൾപ്പെടുത്തി ഈ ചിത്രം പങ്കുവച്ചത്.

ഈ മീം വേഗത്തിൽ ഹിറ്റായി. പല ഫേസ്ബുക്ക് പേജുകളും ഈ ഡയലോഗ് പ്രചരിപ്പിച്ചു. കമൻ്റ്ഫോട്ടോസ്, ചളിച്ചിത്രം എന്നിവരൊക്കെ ഇതിൽ പങ്കാളി ആയി.

ഒരല്പം കൂടി കടന്ന് റെഡ് ബബിൾ എന്ന ആർട്ട് സെല്ലിങ് വെബ്സൈറ്റ് ഈ ഡയലോഗിൻ്റെ സ്റ്റിക്കർ രൂപം വില്പനയ്ക്ക് വച്ചു. 2.57 ഡോളറായിരുന്നു ഇതിൻ്റെ വില. ഇതിൻ്റെ കാന്തത്തിൻ്റെ വില 6.88 ഡോളർ!

മീമിനെപ്പറ്റി

വടക്കുനോക്കി യന്ത്രത്തിൽ വാഴത്തോപ്പിൽ നിന്ന് തളത്തിൽ ദിനേശനും ശോഭയും തമ്മിൽ നടത്തുന്ന സംഭാഷണമാണ് ശരിക്കും ഈ മീമിലുള്ളത്. ഭാര്യയെ ഇംപ്രസ് ചെയ്യിക്കാൻ ശോഭയെ വാഴത്തോപ്പിലേക്ക് വിളിച്ച് കോമഡി അടിക്കുകയാണ് ദിനേശൻ. ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധനെപ്പറ്റിയുള്ള കോമഡി പറഞ്ഞിട്ട് ദിനേശൻ സ്വയം ചിരിക്കുകയാണ്. അത്രത്ര നല്ല കോമഡി അല്ലാത്തതുകൊണ്ട് ശോഭ ചിരിക്കുന്നില്ല. ഈ ദൃശ്യമാണ് മീമിലുള്ളത്. പക്ഷേ, ഇവിടെ ഈ ഡയലോഗില്ല. അത് പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ്.

Story Highlights: shobha chirikkunnille viral meme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement