Advertisement

ബംഗാളിലും ത്രിപുരയിലും പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലപ്പെട്ടു; സിപിഐഎം രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ ചര്‍ച്ച പൂര്‍ത്തിയായി

March 13, 2022
Google News 2 minutes Read

സിപിഐഎം കരട് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടില്‍ ചര്‍ച്ച പൂര്‍ത്തിയായി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി ഇന്നലെ ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നിരുന്നു. യോഗം ഇന്നും തുടരും.

കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയെ കുറിച്ചും സംഘടനാശേഷിയെ കുറിച്ചും മികച്ച വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ബംഗാളിലും ത്രിപുരിയിലും പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലപ്പെട്ടതായാണ് വിലയിരുത്തല്‍. കര്‍ഷക സമരമുള്‍പ്പെടെയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ സ്വാധീനം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ ചര്‍ച്ച ചെയ്യും. അഞ്ചും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചര്‍ച്ചയും നടക്കും. കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് കോണ്‍ഗ്രസാണ് പറയേണ്ടതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ സംഘടന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. ഈ മാസം 25,26,27 തീയതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസമായിട്ടാകും സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. ജനുവരിയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചേരാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങളെല്ലാം സിപിഐഎം ഏകദേശം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Story Highlights: The discussion on the CPI (M) political organization report is over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here