Advertisement

ഗാന്ധിജിയുടെ ആദർശങ്ങളാണ് പ്രധാനമന്ത്രിയുടേത്; അമിത്ഷാ

March 14, 2022
Google News 2 minutes Read

ദേശീയ വിദ്യാഭ്യാസ നയവും മറ്റ് നിരവധി പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ സർക്കാർ നയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ ആദർശങ്ങളും തത്വങ്ങളുമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഉപ്പുസത്യാഗ്രഹത്തിന്റെ 92-ാം വാർഷികത്തിന്റെ ഭാഗമായുള്ള സൈക്കിൾറാലി ഫ്ലാഗ് ഓഫ് ചെയ്യാൻ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദണ്ഡിയാത്രയിൽ വിശ്രമസ്ഥലങ്ങളിൽ രാത്രി തങ്ങുമ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഗാന്ധിജി മനസ്സിലാക്കുമായിരുന്നു. അവയുടെ പരിഹാരങ്ങൾ പ്രസംഗങ്ങളിലൂടെ അവരെ അറിയിക്കുകയും ചെയ്യും. പ്രധാനമന്ത്രിയായ ശേഷം ഇതേ കാര്യങ്ങൾതന്നെയാണ് മോദി ചെയ്തതെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.

Read Also : രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ശ​ക്​​തി​പ്പെ​ടു​ത്താ​ൻ, പ്രതിരോധത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടണം; പ്രധാനമന്ത്രി

മാതൃഭാഷയ്ക്കും ദേശീയഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതും തൊഴിലധിഷ്ഠിതവുമായ പുതിയ വിദ്യാഭ്യാസ നയം ഉദാഹരണമാണ്. സ്വച്ഛ് ഭാരത് അഭിയാൻ ഗാന്ധിജിയുടെ സ്വപ്നങ്ങളുടെ സാക്ഷാത്‌കാരമാണെന്നും അമിത് ഷാ പറഞ്ഞു.

Story Highlights: India Had Diverted From Gandhi-ji Ideals, PM Modi Got It Back: Amit Shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here