ഡിഗ്രി വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു

മലപ്പുറം പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ണിന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
Read Also : സൈജു തങ്കച്ചനേയും റോയി വയലാറ്റിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഹുമാനം നല്‍കിയില്ലെന്ന് പറഞ്ഞാണ് പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി രാഹുലിനെ സീനിയര്‍ വിദ്യാര്‍ത്ഥികളായ നാല് പേര്‍ ബസ് സ്റ്റാന്റിന് പരിസരത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്. ബൂട്ടിട്ട് കണ്ണില്‍ ചവിട്ടിയതിനെതുടര്‍ന്ന് എട്ട് സ്റ്റിച്ചുകളാണ് കണ്ണിന് താഴെയിട്ടത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാനാകാത്ത അവസ്ഥയിലാണ്.
രാഹുലിനെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളെജ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന് മാറിയ വിദ്യാര്‍ത്ഥികളെ ഇനിയും കണ്ടെത്താനായിട്ടില്ല.
Story Highlights: parappanangadi ragging case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here