വേഗം സുഖം പ്രാപിക്കട്ടെ, ഒബാമയ്ക്ക് ആശംസയുമായി മോദി

കൊവിഡ് പോസിറ്റീവായ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി തൻ്റെ ആശംസ അറിയിച്ചത്. “കൊവിഡിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും, കുടുംബത്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും എന്റെ ആശംസകൾ” മോദി ട്വീറ്റ് ചെയ്തു.
ഒബാമ കൊവിഡ് പോസിറ്റീവ് ആണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യ മുൻ പ്രഥമ വനിത മിഷേൽ ഒബാമയുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുൻ യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ അറിയിച്ചു. “എനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന്. കുറച്ച് ദിവസമായി തൊണ്ടവേദന ഉണ്ടായിരുന്നു. ഇപ്പോൾ സുഖം തോന്നുന്നു. മിഷേൽ നെഗറ്റീവാണ്. കേസുകൾ കുറയുന്നുണ്ടെങ്കിലും, കുത്തിവയ്പ്പ് എടുത്തിട്ടില്ലെങ്കിൽ, വാക്സിനേഷൻ എടുക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഇത്”അദ്ദേഹം ട്വീറ്റ് ചെയ്തു.
ശീതകാലം ഹവായിയിൽ ചെലവഴിച്ചതിന് ശേഷം ഒബാമ അടുത്തിടെയാണ് വാഷിംഗ്ടൺ ഡിസിയിലേക്ക് മടങ്ങി എത്തിയത്. 2020 ഒക്ടോബറിൽ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോസിറ്റീവ് ആയതിന് ശേഷം വൈറസ് ബാധിക്കുന്ന രണ്ടാമത്തെ യുഎസ് പ്രസിഡന്റാണ് ഒബാമ.
Story Highlights: pm-modi-wishes-obama-quick-recovery-from-covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here