‘റഷ്യൻ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു’: വീഡിയോ പങ്കുവച്ച് കീവ് മേയർ

റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ തകർത്തു, അനുഭവം പങ്കുവച്ച് കീവ് മേയർ. യുക്രൈൻ തലസ്ഥാനമായ കീവിലെ അവസ്ഥ വിവരിച്ച് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ. കീവിലെ അവസ്ഥ വിഡിയോയിലൂടെയായിരുന്നു അദ്ദേഹം പങ്കുവച്ചത്. റഷ്യയുടെ അധിനിവേശം യുക്രൈൻ തലസ്ഥാനത്തെ എങ്ങനെ തകർത്തു എന്നാണ് വിഡിയോയിലൂടെ അദ്ദേഹം പങ്കുവച്ചത്. നഗരത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനിടെ പകർത്തിയ ദൃശ്യങ്ങളാണ് വിറ്റാലി പങ്കുവച്ചത്.
സാധാരണക്കാർ ബങ്കറുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. നഗരങ്ങളിലുടനീളം വ്യോമാക്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു. യുക്രൈനിലെ പല നഗരങ്ങളും നശിച്ചു. പലരുടേയും ജീവൻ നഷ്ടപ്പെട്ടു. കീവ് പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമം തുടരുകയാണ്. യുക്രൈനെതിരായ റഷ്യൻ യുദ്ധത്തിന്റെ തെളിവാണ് വിഡിയോ എന്നും വിറ്റാലി പറഞ്ഞു. വാഹനങ്ങളും കെട്ടിടങ്ങളും എല്ലാം തകർന്നിരിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. 52 സെക്കൻഡ് മാത്രമുള്ള വിഡിയോ ചർച്ചയായിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
അതേസമയം ഇന്ന് നടന്ന നാലാം വട്ട ചർച്ച നിർത്തിവെച്ചിരുന്നു. വിഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു ഇന്നത്തെ സമാധാന ചർച്ച നടന്നത്. സാങ്കേതിക കാരണങ്ങളാലാണ് ചർച്ച നിർത്തിവെച്ചതെന്ന് യുക്രൈന് വേണ്ടി ചർച്ചയിൽ പങ്കെടുക്കുന്ന സെലൻസ്‌കിയുടെ ഉപദേശകൻ മിഖെയ്‌ലോ പൊഡോൾയാക് പറഞ്ഞു.
Story Highlights: keev-ukraine-mayor-video-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here