Advertisement

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

March 15, 2022
Google News 1 minute Read

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സി പിഐ എമ്മി നുള്ളിലെ കുടിപ്പകയുടെ ഇരകളാണ് കൊല്ലപ്പെട്ട രണ്ട് യുവാക്കളെന്ന ആരോപണം കോണ്‍ഗ്രസ് അന്ന് തന്നെ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്നതായിരുന്നു ലോക്കല്‍ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

Read Also : വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്; മകന്‍ സനലുമായി തെളിവെടുപ്പ് നടത്തി

2020 – ലെ ഉത്രാട ദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടിലെ ഡി വൈ എഫ്‌ ഐ നേതാക്കളായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവരാണ് കേസിൽ പ്രധാന പ്രതികൾ. ഇവർ കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകരാണ്.

Story Highlights: Venjaramoodu double murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here