Advertisement

യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് റഷ്യയോട് രാജ്യാന്തര നീതിന്യായ കോടതി

March 16, 2022
Google News 2 minutes Read

എത്രയും പെട്ടെന്ന് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് റഷ്യയോട് രാജ്യാന്തര നീതിന്യായ കോടതി ആവശ്യപ്പെട്ടു. രാജ്യാന്തര നീതിന്യായ കോടതിയുടെ പരാമർശം യുക്രൈന്റെ വിജയമാണെന്ന് യുക്രൈൻ പ്രസി‍ഡന്റ് വ്ലാഡിമിൽ സെലൻസ്കി പ്രതികരിച്ചു. ഇതിന് പിന്നാലെ റഷ്യയോട് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തു.

യുക്രൈൻ – റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോ​ഗതിയുണ്ടെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാൻ ധാരണയായതായി യുക്രൈൻ അറിയിച്ചു. കരാറിൽ വെടി നിർത്തലും യുക്രൈൻ സേനയുടെ പിൻമാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികളുണ്ടാവുമെന്നാണ് നി​ഗമനം.

ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസിൽ നേരത്തേ യുക്രൈൻ പരാതി നൽകിയിരുന്നു. അതിന്റെ വിധി ഈ മിനിട്ടുകളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഇത് പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള അധിനിവേഷമാണിതെന്ന തരത്തിൽ ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസ് അഭിപ്രായപ്രകടനം നടത്തിയിരുന്നു.

Read Also : റഷ്യ വീണ്ടും മിസൈൽ ആക്രമണം നടത്തുന്നതായി യുക്രൈൻ

നേരത്തേ, ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. വെടിവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു.

തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്നാണ് റഷ്യൻ പ്രതിരോധ വക്താവ് നേരത്തേ പ്രതികരിച്ചത്. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Story Highlights: International Court of Justice urges Russia to withdraw from war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here