Advertisement

133 വർഷത്തെ ചരിത്രത്തിന് മാറ്റം; ഈഫല്‍ ടവറിന് ഉയരം കൂടിയോ?

March 16, 2022
Google News 2 minutes Read

ഫ്രാൻസിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന് ഉയരം കൂടിയോ? കേട്ടത് സത്യമാണോ എന്ന തിരയുകയാണ് സോഷ്യൽ മീഡിയ. അതെ, ഈ വാർത്ത സത്യം തന്നെയാണ്. ഈഫൽ ടവറിന്റെ ഉയരം ആറ് മീറ്റര്‍ അതായത് 19.69 അടി വർദ്ധിപ്പിച്ചു. ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ്‌ ടവറിന്റെ ഉയരം കൂടിയത്. ഇതോടെ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്.

ഇതൊരു ചരിത്ര നിമിഷമാണ്. 133 വർഷത്തെ ചരിത്രത്തിനാണ് ഇതിലൂടെ മാറ്റം സംഭവിക്കുന്നത്. ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ശാസ്ത്ര പുരോഗതിയെന്നും ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. 1889- ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. 100 വര്‍ഷത്തിലേറെയായി ഇത് ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷനുകള്‍ക്കായും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്ന ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.

Read Also : ഏഴ് കോടിയ്ക്ക് മുന്നിലും മുട്ടുമടക്കിയില്ല; ഒടുവിൽ വയോധികയുടെ വീടിന് ചുറ്റും മാൾ പണിതു…

ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഈഫൽ ടവർ ഉദ്ഘാടനം ചെയ്യപ്പെട്ടത്. അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ നിർമ്മിച്ച്, പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു.

Story Highlights: the eiffel tower grows even higher thanks to new antenna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here