Advertisement

റമദാനിൽ യു.എ.ഇയിലെ സ്വകാര്യമേഖലാ ജീവനക്കാർക്ക് ജോലിയിളവ്

March 16, 2022
Google News 2 minutes Read

റമദാനിനോട് അനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യമേഖലാ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ മാറ്റങ്ങൾ വരും. നിലവിൽ പിന്തുടരുന്ന ജോലി സമയത്തിൽ നിന്ന്​ രണ്ട്​ മണിക്കൂറോളം ഇളവ്​ ലഭിക്കുന്ന തരത്തിലാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ​സമയം ക്രമീകരിക്കേണ്ടത്​.

Read Also : കുവൈറ്റിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

സർക്കാർ ജീവനക്കാരുടെ റമദാൻ പ്രവർത്തിസമയം നേരത്തേ തന്നെ മാറ്റിയിരുന്നു. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 2.30 വരെയായാണ് സർക്കാർ ജീവനക്കാരുടെ പ്രവൃത്തിസമയം കുറച്ചത്.

വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 12 മണി വരെ മാത്രമായിരിക്കും പ്രവൃത്തി സമയം. എല്ലാദിവസവും സ്വകാര്യ മേഖലാ ജീവനക്കാർക്ക് പ്രവർത്തിസമയത്തിൽ രണ്ടുമണിക്കൂറോളം ഇളവുണ്ടാകും. റമദാൻ ഏപ്രിൽ രണ്ടിനാകും ആരംഭിക്കുക.

Story Highlights: UAE cuts jobs for private sector employees during Ramadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here